Skip to main content

നമ്മുടെ ശരീരം-2

1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി തുടയെല്ല് ആണ്. എങ്കിൽ ഏറ്റവും ചെറിയ അസ്ഥി ഏത്?

        സ്റ്റേപ്പിസ്

2.മനുഷ്യ ശരീരത്തിൽ5 ജ്ഞാനേന്ദ്രിയങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് ഏത്?
    
     ത്വക്ക്

3.മനുഷ്യന്റെ തലച്ചോറിലെ പ്രധാനഭാഗങ്ങളാണ് സെറിബ്രം, സെറിബെല്ലം,മെഡുല്ല ഒബ്ലാംഗേറ്റ എന്നിവ. ഇവയിൽ മനുഷ്യ ശരീരത്തിന്റെ തുലന നിലയെ നിയന്ത്രിക്കുന്ന ഭാഗം ഏത്?

        സെറിബെല്ലം.

4.മനുഷ്യന്റെ കണ്ണിൽ തലകീഴായ പ്രതിബിംബം രൂപപ്പെടുന്ന ഭാഗമാണ് റെറ്റിന . റെറ്റിനയിൽ കാണപ്പെടുന്ന പ്രധാന കോശങ്ങളാണ് റോഡ് കോശവും കോൺ കോശവും. ഇവയിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത് ഏത് കോശമാണ്?

        കോൺ കോശങ്ങൾ

5.മനുഷ്യ ഹൃദയത്തിന് 4 അറകളാണ് ഉള്ളത് 2 ഓറിക്കിളുകളും 2 വെൻട്രിക്കിളും. ഹൃദയത്തിന് 2 അറകളുള്ള ജീവി വിഭാഗം ഏത് ?

        മത്സ്യങ്ങൾ

6.മനുഷ്യന്റെ തലച്ചോറിന് സംരക്ഷണം നൽകുന്ന ആവരണമാണ് തലയോട്ടി ഇതിൽ രണ്ട് ഭാഗങ്ങളുണ്ട് തലചോറിനെ രക്ഷിക്കുന്ന ആവരണവും മുഖത്തെ എല്ലുകളും . തലചോറിനെ സുരക്ഷിക്കുന്ന ആവരണത്തിന്റെ പേരാണ് ക്രേനിയം. ക്രേനിയത്തിൽ എത്ര അസ്ഥികൾ ഉണ്ട്?

        8

7.മനുഷ്യന്റെ ശരീരത്തിൽ 32 സ്ഥിരദന്തങ്ങളുണ്ട്. കുട്ടികളിൽ ആദ്യം വരുന്ന പല്ലുകൾ പാൽ പല്ലുകൾ എന്നറിയപ്പെടുന്നു. ഇത് 20 എണ്ണമാണ്. പല്ലിന്റെ ഏറ്റവും കാഠിന്യമേറിയ ഭാഗം ഏത്?


        ഇനാമൽ

8. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവമാണ് വൃക്ക .വൃക്കയിലെ നെഫ്രോണുകളാണ് അരിപ്പയായി പ്രവർത്തിക്കുന്നത്. മനുഷ്യ ശരീരത്തിലെ രാസ- അരിപ്പ എന്നറിയപ്പെടുന്ന അവയവം ഏത്?


        കരൾ

9.മനുഷ്യശരീരത്തിലെ മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഥിതിചെയ്യുന്നത് എവിടെയാണ്?

        മസ്തിഷ്കത്തിന്റെ അടിഭാഗത്ത്.

10.രക്തത്തിൽ രോഗാണുക്കളെ പ്രതിരോധിക്കുന്ന രക്താണുക്കൾ ആണ് ശ്വേതരക്താണുക്കൾ. രക്തം കട്ടപ്പിടിക്കാൻ സഹായിക്കുന്ന രക്താണുക്കൾ ഏവ?

        പ്ലേറ്റ്ലെറ്റുകൾ

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?