1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?
ശുഭാൻശൂ ശുക്ല
2. ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാ ം വകുപ്പ് റദ്ദാക്കി. ജമ്മു കശ്മീരിനെ ജമ്മു, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ആകെ എത്ര കേന്ദ്രഭരണപ്രദേശങ്ങള്‍ ഉണ്ട് ? എത്ര സംസ്ഥാനങ്ങള്‍ ഉണ്ട്?-
കേന്ദ്ര ഭരണപ്രദേശങ്ങള്‍ - 8, സംസ്ഥാനങ്ങള്‍ - 28
3. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ചൈനയാണ്. ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?
വുഹാൻ
4. 2023 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ രാജ്യം ഏത്?
ആസ്ത്രേലിയ
5. Playing it my way ആരുടെ ആത്മകഥയാണ് ?
സച്ചിന് ടെന്റുല്കര്
6. ലോകത്തിന്റെ ശ്വാസനാളം എന്നറിയപ്പെടുന്ന മഴക്കാടുകള്‍ 2019 ഓഗസ്റ്റില്‍ തീപ്പിടുത്തത്തില്‍ ഒരുപാട് സസ്യങ്ങളും ജീവികളും കത്തിനശിച്ചു. ഏതാണ് ആ കാട്?
ആമസോണ്‍ കാടുകള്‍
7. ഇന്ത്യന്‍ ഒളിംബിക് അസോസിയേഷന് പ്രസിഡന്റായ ആദ്യ വനിത ഒരു മലയാളിയാണ്.ആരാണവര്‍?
പി.ടി.ഉഷ
8. Climate Change Performance Index 2024 ൽ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണ്. എങ്കിൽ
ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
ഡെൻമാർക്ക്
9. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരങ്ങള്‍. കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിവയാണ് കേരള പുരസ്കാരങ്ങൾ. പ്രഥമ കേരള പുരസ്കാരങ്ങൾ നൽകിയത് 2022 ൽ ആയിരുന്നു. 2023 ലെ കേരള ജ്യോതി പുരസ്കാരം നേടിയ സാഹിത്യകാരൻ ആര് ?
ടി.പത്മനാഭൻ
10.2024 പുതുവത്സരദിനത്തില്‍ ബഹിരാകാശത്തേക്ക് പുതുദൗത്യവുമായി ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്നും ഒരു ഉപഗ്രഹം വിക്ഷേപിച്ചിരിക്കുകയാണ് ISRO. ഏതാണ് ഈ ഉപഗ്രഹം ?
എക്സ്പോസാറ്റ്
Comments
Post a Comment