Skip to main content

എന്റെ ജില്ല മലപ്പുറം

 1.കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണവും മലപ്പുറം ജില്ലയിലൂടെ
ഒഴുകുന്നു. ഏതാണവ?

         നിള, ചാലിയാര്‍, കടലുണ്ടിപ്പുഴ

2. ഏറനാട് , നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ
    എന്നിവയാണ് മലപ്പുറം ജില്ലയിലെ 7 താലൂക്കുകള്‍. ഇവയില്‍ ഏറ്റവും വലിയ താലൂക്ക് ഏത്?
        ഏറനാട്
3. കേരളത്തിലെ ഏറ്റവും അധികം ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതും ഏറ്റവുമധികം
    ജനസംഖ്യയുള്ളതുമായ ജില്ലയാണല്ലോ മലപ്പുറം. (15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമ
    പഞ്ചായത്തുകളും) മലപ്പുറം ജില്ല രൂപീകരിച്ചത് എന്നാണ്?
        1969 ജൂണ്‍ 16
4. കാലിക്കറ്റ് സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, അലിഗഡ് മുസ്ലിം
    യൂണിവേഴ്സിറ്റി കാമ്പസ് , കരിപ്പൂര്‍ വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതി
    ചെയ്യുന്നത് . മലപ്പുറം ജില്ലയിലെ കാര്‍ഷിക സര്‍വകലാശാല എവിടെയാണ്?
        തവനൂര്‍
5. കേരളത്തിലെ ആദ്യ റെയിൽപ്പാത പണിതത് 1861 ൽ ആയിരുന്നു. ഏതായിരുന്നു ഈ പാത?
        തിരൂരിൽ നിന്ന് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു
6. 1921 ലെ മലബാര്‍ സമരത്തെ തുടര്‍ന്ന് , തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് ഗുഡ്സ്
    വാഗണില്‍ കൊണ്ടുപോയ സ്വാതന്ത്ര്യസമരസേനാനികള്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ്
    വാഗണ്‍ ട്രാജഡി. ഇതിന്റെ ഓര്‍മയ്ക്കായി പണിത വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാള്‍
    എവിടെയാണ് ?

       തിരൂര്‍
7. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി കുട്ടികൃഷ്ണന്‍ മലപ്പുറം ജില്ലയിലെ
    പൊന്നാനിക്കടുത്തുള്ള പള്ളപ്രം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ
    പശ്ചാത്തലത്തില്‍ ഇദ്ദേഹം എഴുതിയ നോവലിന്റെ പേരെന്ത് ?
        സുന്ദരികളും സുന്ദരന്മാരും

8. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ല. മലപ്പുറം ജില്ല
    അടങ്ങുന്ന ഭൂപ്രദേശം ഉള്‍പ്പെടെ മലബാര്‍ ജില്ലയിലായിരുന്നു. അന്നത്തെ മലബാര്‍ ജില്ല ഏത്
    സ്റ്റേറ്റിന്റെ ഭാഗമായിരുന്നു? 

        മദ്രാസ് സ്റ്റേറ്റ്
9. കേരളത്തിലെ ആദ്യത്തെ ബയോ റിസോർസ് നാച്ചുറൽ പാർക്ക്‌സ്ഥിതി ചെയ്യുന്നത് എവിടെ?
        നിലമ്പൂർ
10. ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകള്‍ അംഗീകരിച്ചു
    ഭൗമസൂചികാപദവി നല്‍കുന്നത് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്. മലപ്പുറം ജില്ലയിലെ തിരൂര്‍
    വെറ്റില, എടയൂര്‍ മുളക് എന്നീ ഉല്‍പന്നങ്ങള്‍ക്ക് നേരത്തെ ഭൗമസൂചികാപദവി ലഭിച്ചിരുന്നു.
    ലോകത്ത് ആദ്യമായി ഒരു വൃക്ഷത്തിനു ഭൗമസൂചികാപദവി ലഭിച്ചതും മലപ്പുറം ജില്ലയില്‍
    നിന്നാണ്. ഏതാണ് ഈ വൃക്ഷം? 

        നിലമ്പൂര്‍ തേക്ക്

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?