Skip to main content

സാഹിത്യ ലോകം -2

1.ലോകത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ 'മഹാഭാരതം' രചിച്ചത് ആര്?

        വേദവ്യാസൻ

2. 'യുദ്ധവും സമാധാനവും' (War and Peace), 'അന്ന കരേനിന' (Anna Karenina) എന്നീ വിഖ്യാത നോവലുകൾ രചിച്ച റഷ്യൻ എഴുത്തുകാരൻ ആര്?
 
        ലിയോ ടോൾസ്റ്റോയ്.

3.ഭാരതരത്ന ലഭിച്ച ആദ്യത്തെ സംഗീതജ്ഞ M. S സുബ്ബലക്ഷ്മി യാണ്. എങ്കിൽ ഭാരതരത്ന ലഭിച്ച ആദ്യത്തെ സംഗീതജ്ഞൻ ആരാണ്?
 
        പണ്ഡിറ്റ്‌ രവിശങ്കർ

4. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതിയാണ് കല്യാണസൗഗന്ധികം. ഏതുതരം തുള്ളൽ രൂപമാണ് കല്യാണസൗഗന്ധികം
 
       ശീതങ്കൻ തുള്ളൽ

5.കേരള ഫോക്ക്ലോർ അക്കാദമിയുടെ മുഖപത്രം ആണ് പൊലി. എങ്കിൽ കേരള ബാല്യ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ഏത്?
 
        തളിര്

6. നിളയുടെ കഥാകാരൻഎന്നറിയപ്പെടുന്നത് എംടി വാസുദേവൻ നായരാണ്. അങ്ങനെയെങ്കിൽ നിളയുടെ കവി എന്നറിയപ്പെടുന്നത് ആര്?
 
    പി കുഞ്ഞിരാമൻ നായർ

7. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലാണ്. സമ്പൂർണ്ണമായും മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം ഏതാണ്?
 
        സംക്ഷേപ വേദാർത്ഥം

8.മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖ ആണ് . ഇത് രചിച്ചത് ആര്?
 
        ഒ.ചന്തുമേനോൻ

9.സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2025 ൽ ലഭിച്ചത് കെ. ജി ശങ്കരപ്പിള്ളക്കാണ്, ഇത് ആദ്യം ലഭിച്ചത് ആർക്ക്?

         ശൂരനാട് കുഞ്ഞൻപിള്ള

10.2026 ലെ ബഷീർ പുരസ്കാരം നേടിയത് എസ് ഹരീഷാണ്. ഏത് കൃതിക്കാണ് ലഭിച്ചത്?
 
        പട്ടുനൂൽപ്പുഴു

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?