Skip to main content

ദിനാചരണങ്ങൾ-2

1.ഇന്ത്യൻ ഭരണഘടന ശില്പി' ആണല്ലോ ഡോക്ടർ ബി. ആർ അംബേദ്കർ അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 14 ഇന്ത്യയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?

        ദേശീയ ജ്ഞാന ദിനം

2.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ രൂപംകൊണ്ട സംഘടനയാണ് ഐക്യരാഷ്ട്രസഭ (UNO) ഈ സംഘടന രൂപം കൊണ്ട ദിവസം യു എൻ ദിനം എന്ന് അറിയപ്പെടുന്നു എന്നാണ് ആ ദിവസം?

        ഒക്ടോബർ 24

3.ആധുനിക നഴ്സിങ്ങിന്റെ അമരക്കാരനായ ഫ്ലോറൻസ് നൈറ്റിംഗ് ഗേളിന്റെ ജന്മദിനമായ മെയ് 12 ഏത് ദിനമായാണ് ലോകം ആചരിക്കുന്നത്?

        അന്താരാഷ്ട്ര നഴ്സസ് ദിനം

4.ധ്യാൻചന്ദ് 'ഇന്ത്യൻ ഹോക്കി ഇതിഹാസം' എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ 'ദേശീയ കായിക ദിനമായി' ആചരിക്കുന്നു. എന്നാണ് ദേശീയ കായിക ദിനം?

        ഓഗസ്റ്റ് 29

5.മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പിൽ വച്ച് ഒക്ടോബർ/ നവംബർ മാസങ്ങളിൽ വിദ്യാരംഭത്തോട നുബന്ധിച്ച് ആഘോഷിക്കുന്ന ദിനം ഏത് പേരിലറിയപ്പെടുന്നു?

        വിജയദശമി

6.മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഹെർമൻ ഗുണ്ടർട്ട് പുറത്തിറക്കിയ ജൂൺ 24 കേരളത്തിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?

        പത്രപ്രവർത്തന ദിനം

7.സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ നടന്ന ചിപ്കോ പ്രസ്ഥാനത്തിന്റെ ഓർമ്മപ്പെടുത്തലായി മാർച്ച് 21 ഏത് ദിനമായി ആഘോഷിക്കുന്നു?

        ലോക വന ദിനം
8.ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 22 അന്താരാഷ്ട്ര തലത്തിൽ ഏത് ദിനമായിട്ടാണ് ആചരിക്കുന്നത്?

        ഭൗമദിനം

9.ഇന്ത്യ ആദ്യമായി കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതിന്റെ ഓർമ്മയ്ക്കായി ദേശീയ ബഹിരാകാശ സാങ്കേതികവിദ്യ ദിനം ആചരിക്കുന്നു എന്നാണ് ആ ദിവസം?

        ഏപ്രിൽ 19

10.സർ സി.വി. രാമൻ 'രാമൻ പ്രഭാവം' കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്.ഇത് എന്ന്?

        ഫെബ്രുവരി 28

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?