1.ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന.ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ?
ഇന്ത്യൻ ഭരണഘടന
2.ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തീയതി1949 നവംബർ 26 ആണ്. നവംബർ 26 നാം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഭരണഘടന നിലവിൽ വന്നതെന്ന്
1950 ജനുവരി 26
3. 'ഇന്ത്യയുടെ മാഗ്നാകാർട്ട', 'ഭരണഘടനയുടെ ആണിക്കല്ല്' എന്നിങ്ങനെ വിശേഷിപ്പിക്കുന്ന മൗലികാവകാശങ്ങൾ (Fundamental Rights) ഏത് രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ് പ്രധാനമായും കടമെടുത്തിട്ടുള്ളത്?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (U.S.A.)
4. ലോകസഭാ രാജ്യസഭ എന്നിങ്ങനെ രണ്ട് സഭകൾ ഉള്ള ഇന്ത്യൻ പാർലമെന്റിന്റെ തലവൻ ആര്?
രാഷ്ട്രപതി
5. ലോകസഭയുടെ അധ്യക്ഷന് സ്പീക്കർ എന്ന് വിളിക്കുന്നു എന്നാൽ രാജ്യസഭയുടെ അധ്യക്ഷൻ ആര്?
ഉപരാഷ്ട്രപതി
6. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം 6 ആണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പൗരന്മാർ നിർവ്വഹിക്കേണ്ട മൗലിക കടമകളുടെ എണ്ണം എത്ര?
11
7. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. B R അംബേദ്കർ ആണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു
8. ഉത്തർപ്രദേശിലെ സാരനാഥിൽ സ്ഥിതി ചെയ്യുന്ന അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം ഏത്?
സത്യമേവ ജയതേ
9. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ സുപ്രീം കോടതിയാണ്.
ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആര്?
ബി.ആർ. ഗവായ്
10.ഇന്ത്യൻ പാർലമെന്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Comments
Post a Comment