1. മലപ്പുറം ജില്ലയിലെ ഒരു തീരദേശ നഗരമായ ഈ പ്രദേശം ഭാരതപ്പുഴയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലുമായി ചേർന്ന് നിൽക്കുന്ന ഈ സ്ഥലത്തിൻ്റെ പേരെന്ത് ?
പൊന്നാനി
2 . പൊന്നാനിയുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകത്തിൽ മാപ്പിളപ്പാട്ടിന് വലിയ സ്ഥാനമുണ്ട്. അറബി-മലയാള സാഹിത്യപാരമ്പര്യം, മതപഠനം, സംഗീതം എന്നിവയും ഈ പ്രദേശത്തിന്റെ സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തിൽ പ്രധാനപ്പെട്ട ഒരു ഭാഷാരൂപം ഏതാണ്?
അറബി-മലയാളം
3.മലയാള ഭാഷാ കവിയും മുതിർന്ന പത്ര പ്രവർത്തകനുമായ കടവനാട് കുട്ടികൃഷ്ണൻ അംഗമായിരുന്ന പൊന്നാനിയിലെ പ്രസിദ്ധമായ സാഹിത്യ പ്രസ്ഥാനത്തിൻറെ പേരെന്താണ്
പൊന്നാനിക്കളരി
4. 1969 ൽ ആണല്ലോ മലപ്പുറം ജില്ല രൂപീകരിക്കപെട്ടത്. മലപ്പുറം ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിൽ നാലാമതായി പൊന്നാനി മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ടത് എന്നാണ്
1977 നവംബർ 15
5. പൊന്നാനിയിലെ ടൂറിസം ഹബ്ബായ കർമ്മ റോഡ് എന്ന പേരിൽ അറിയപ്പെടുന്ന നിളയോര പാത ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്നാണ്
2023 ഏപ്രിൽ 25ന്
6.കേരളത്തിൻറെ ആദ്യ ചരിത്രഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് പൊന്നാനിക്കാരനായ പ്രശസ്ത പണ്ഡിതൻ്റെ പേരെന്താണ് ?
ഷെയ്ക്ക് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ
7.പുരാതന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട തിണ്ടിസ് എന്ന് തുറമുഖ നഗരം എന്ന് കരുതപ്പെടുന്ന മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖപ്രദേശം ഏതാണ്
പൊന്നാനി
8. ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജീവിച്ചിരുന്നത് എവിടെയായിരുന്നു ?
പഴയ പൊന്നാനി താലൂക്കിൽ പെട്ട തിരൂരിൽ
9.മലബാറിലെ ചെറിയ മക്ക എന്നും മലബാറിന്റെ ജാമിഅത്തുൽ അസ്ഹർ എന്നും അറിയപ്പെട്ടിരുന്ന പ്രദേശം
പൊന്നാനി
10.പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്ന് പൊന്നാനിയിലാണ് സ്ഥിതി ചെയ്യുന്നത് ഏതാണത് ?
Comments
Post a Comment