1.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാൻശു ശുക്ലയാണ്. എന്നാൽ 1984 ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യകാരൻ ആരാണ്?
രാകേഷ് ശർമ2.മനുഷ്യൻ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം 1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക് 1 ആണ്. 1975 ഏപ്രിൽ 19 ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹത്തിൻ്റെ പേര് എന്താണ്?
ആര്യഭട്ട
3.ചന്ദ്രയാൻ 1,2,3 എന്നിവ ISRO യുടെ ചന്ദ്ര ദൗത്യങ്ങൾ ആണ്. സൂര്യനെ കുറിച്ച് പഠിക്കുവാൻ ISRO യുടെ ആദ്യ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു.
ആദിത്യ L1
4.ബഹിരാകാശത്ത് എത്തിയ ആദ്യ ജീവിയാണ് നായയായ ലൈക. ലൈക എന്ന നായക്കുട്ടിയെ ബഹിരാകാശത്തേക്ക് വച്ചുകൊണ്ടുപോയ പേടകം ഏതാണ്.
സുപ്ട്നിക് 2
5.ഇപ്പോഴത്തെ ISRO ചെയർമാൻ വി നാരായണൻ ആണ്. ആദ്യത്തെ ISRO ചെയർമാൻ ആരായിരുന്നു.
വിക്രം സാരഭായ്
6. ഇന്ത്യയിൽ ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച സ്വകാര്യ സ്ഥാപനം.
സ്‌കൈറൂട്ട് എയ്റോ സ്പേസ്
7.ഇന്ന് ISRO റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ശ്രീഹരികോട്ടയിൽ ഉള്ള സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ്.1963 നവംബർ 1 ന് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടന്നത് ഇവിടെ നിന്നാണ്
തിരുവനന്തപുരം തുമ്പയിൽ ഉള്ള Thumba Equatorial Rocket Launching Station
8.ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് പുതിയ ചരിത്രം കുറിച്ച്, ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ സ്വകാര്യ റോക്കറ്റിന്റെ പേര് എന്താണ്?
വിക്രം–1
9. ഫാൽക്കൺ 9 ബഹിരാകാശ ദൗത്യങ്ങൾക്ക് വേണ്ടി പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് ആണ്.ഈ റോക്കറ്റ് തയ്യാറാക്കിയ ബഹിരാകാശ ഏജൻസി ഏതാണ്
സ്പേസ് എക്സ്
10.ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചത് നാസയാണ്. 1972 ൽ അപ്പോളോ 17 ദൗത്യത്തിലൂടെ മനുഷ്യൻ ചന്ദ്രനിൽ ആവസനമായി ഇറങ്ങി ദശാബ്ദങ്ങൾ ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുവാനുള്ള നാസയുടെ ദൗത്യത്തിൻ്റെ പേര് എന്ത്.
ആർട്ടിമിസ്
Comments
Post a Comment