Skip to main content

ജീവലോകം അത്ഭുതലോകം - 2

 1.രക്തം പമ്പ് ചെയ്യുന്ന അവയവം ആണല്ലോ ഹൃദയം? എന്നാൽ മൂന്ന് ഹൃദയമുള്ള ജീവി ഏതാണ്?

    നീരാളി

2.രുചിയറിയാനുള്ള അവയവമാണ് നാക്ക്. പക്ഷേ കാലുകൊണ്ട് രുചിയറിയുന്ന ജീവി ഏത്?

    ചിത്രശലഭം

3.കരയിലെ ഏറ്റവും വലിയ ജീവി ആഫ്രിക്കൻ ആനയാണ്.എന്നാൽ ജീവലോകത്തെ ഏറ്റവും വലിയ ജീവി ഏതാണ്?

    നീലത്തിമിംഗലം

4. മനുഷ്യരുടെ ശബ്ദവും ആശയവിനിമയവും തിരിച്ചറിഞ്ഞ് അനുകരിക്കാൻ കഴിവുള്ള പക്ഷി ഏത്?

    തത്ത
 
5. എക്കോ ലൊക്കേഷൻ എന്ന കഴിവ് ഉപയോഗിച്ച് പരിസരം തിരിച്ചറിയുന്ന ജീവി ഏതാണ്?

    വവ്വാൽ
 
6. എല്ലാ ജീവികളും ശ്വസിക്കുന്ന വാതകം ഓക്സിജൻ ആണ്. പക്ഷേ സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കുന്ന വാതകം ഏത്?

    കാർബൺ ഡയോക്സൈഡ്
 
7. രക്തത്തിന് ചുവപ്പു നിറം നൽകുന്ന വർണ്ണ വസ്തുവാണ് ഹിമോഗ്ലോബിൻ. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

    ഇരുമ്പ്
 
8. 'മനുഷ്യൻ' എന്നതിന്റെ ശാസ്ത്ര നാമം എന്ത്?
    
    ഹോമോസാപ്പിയൻസ്

9. മനുഷ്യരിലെ ശ്വസനാവയവം ആണ് ശ്വാസകോശം. മത്സ്യങ്ങളിലെ ശ്വസനാവയവം ഏതാണ്?

    ചെകിളപ്പൂക്കൾ

10. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം കണിക്കൊന്നയാണ്. കേരളത്തിന്റെ ഔദ്യോഗിക ശലഭം ഏത്?

    ബുദ്ധമയൂരി

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?