Skip to main content

പരിസ്ഥിതി - 2

 1).വിദ്യാഭ്യാസ ചാനൽ ആയ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി

       നൂറുമേനി

2). ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് മേധാപട്കർ ആണ്.ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?

    റേച്ചൽ കേഴ്സൺ

3). ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള സംസ്ഥാനം പശ്ചിമബംഗാൾ ആണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല ഏതാണ്?

    കണ്ണൂർ

4.ലോകത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം റഷ്യയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ഏത്

    മധ്യപ്രദേശ്

5. സൈലന്റ് വാലി നാഷണൽ പാർക്ക് രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്തു എങ്കിൽ സൈലന്റ് വാലിയെ കേന്ദ്രസർക്കാർ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് എന്ന്

    1984

6. പ്രകൃതിയിലെ വൃക്കകൾ എന്നറിയപ്പെടുന്ന ആവാസവ്യവസ്ഥയാണ് തണ്ണീർത്തടം എന്നാൽ ലോക തണ്ണീർത്തട ദിനം എന്നാണ്

    ഫെബ്രുവരി 2

7. വനനശീകരണവും മണ്ണൊലിപ്പം തടയാനായി ഇന്ത്യയിൽ ജൂലൈ മാസത്തിൽ നടത്തുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം എങ്കിൽ വനമാല മഹോത്സവത്തിന്റെ ജനകൻ എന്നറിയപ്പെടുന്നത് ആരാണ്

    കെ എം മുൻഷി
 
8. 2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആതിഥേയ രാജ്യം ദക്ഷിണ കൊറിയയായിരുന്നു എങ്കിൽ 2026 പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആദിത്യ രാജ്യം ഏതാണ്

    അസർബൈജാൻ

9. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് എങ്കിൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടന ഏതാണ്

    UNEP

10 അന്തരീക്ഷത്തിലെ ദോഷകരമായ അൾട്രാവൈലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കാതെ സംരക്ഷിക്കുന്ന പാളിയാണ് ഓസോൺ പാളി. ഈ പാളിക്ക് നാശം ഉണ്ടാക്കുന്ന പ്രധാന വാതകം ഏതാണ്
    
    ക്ലോറോ ഫ്ലൂറോ കാർബൺ

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?