1. ജീവന്റെ അടിസ്ഥാനയൂണിറ്റ് കോശങ്ങള്‍ ആണ്. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏത് ?
നാഡീകോശം
2. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമാണ് ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് . ഏതാണത് ?
സെറിബ്രം
3. ഹൃദയത്തെ പൊതിഞ്ഞുകാണുന്ന ആവരണമാണ് പെരികാര്‍ഡിയം. എന്നാല്‍ ശ്വാസകോശത്തെ പൊതിഞ്ഞുകാണുന്ന ആവരണം ഏത്?
പ്ലൂറ
4. രക്തത്തിലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് മനുഷ്യശരീരത്തിലെ അരിപ്പ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു അവയവമാണ്. ഏതാണ് ഈ അവയവം ?
വൃക്ക
5. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ താപം ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതും ഏറ്റവും വലുതുമായ ഗ്രന്ഥി?
കരള്‍
6. സാര്‍വികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ് ഒ പോസിറ്റീവ് ഗ്രൂപ്പ്. എന്നാല്‍ സാര്‍ വികസ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത് ?
AB പോസിറ്റീവ് ഗ്രൂപ്പ്
7. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം ആണ് കാത്സ്യം. എന്നാല്‍ രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ജീവകം ഏതാണ് ?
ജീവകം കെ. (വൈറ്റമിന്‍ കെ.)
8. കണ്ണിനെക്കുറിച്ചുള്ള പഠനം ഒഫ്താല്‍മോളജി ആണ് . എന്നാല്‍, ഓട്ടോളജി എന്തിനെക്കുറിച്ചുള്ള പഠനം ആണ് ?
ചെവി
9. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജന്‍ ആണ്. എന്നാല്‍ മനുഷ്യശരീരത്തില്‍ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
കാത്സ്യം
10. ത്വക്കിന് നിറം നല്‍കുന്ന വര്‍ണവസ്തു തന്നെയാണ് കണ്ണിലെ ഐറിസിനു നിറം നല്‍കുന്നതും. ഏതാണ് ആ വര്‍ണവസ്തു?
മെലാനിന്‍
Comments
Post a Comment