1. 2023 ൽ സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം?
കർണാടക
2. 2022 ൽ തോമസ് കപ്പ് നേടിയത് ഇന്ത്യയാണ്. ഏത് കായിക ഇനത്തിനാണ് ഈ കപ്പ് നൽകുന്നത്?
ബാഡ്മിന്റൺ
3. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരി?
പി.വി സിന്ധു
4. 2022 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയത് ലയണൽ മെസ്സിയാണല്ലോ. എന്നാൽ ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് ആരാണ്?
എമിലിയാനോ മാർട്ടിനെസ് (അർജെന്റിന )
5. 2023 ൽ നടന്ന പുരുഷ ഹോക്കി ലോക കിരീടം നേടിയ രാജ്യം ഏതാണ്?
ജർമ്മനി
6. 2022 ലെ ലോകകപ്പ് ഫുട്ബോളിനു ആതിഥേയത്വം നല്‍കിയ രാജ്യം കത്തറാണ്. 2026 ലെ ലോകകപ്പ് ഫുട്ബാളിനു ആതിഥേയത്വം നല്‍കുന്നത് മൂന്നു രാജ്യങ്ങളാണ്. അവയേവ?
കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങള്‍
7. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോള്‍ നേടുന്ന ഫുട്ബോളര്‍ എന്ന പദവി ഒരു അര്‍ജന്റീനന് താരത്തിനാണ് . ആരാണ് ആ താരം ?
ലയണല്‍ മെസി
8. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലില്‍ വച്ചാണ്? ഉ- പുന്നമടക്കായല്‍9. ഇന്ത്യയില്‍ കായിക മികവിനുള്ള പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി കെ.എം ബീനമോള്‍ ആണ്. മികച്ച പരിശീലകന് നല്‍കുന്ന പുരസ്കാരമായ ദ്രോണാചാര്യ അവാര്‍ഡ് ഇന്ത്യയില്‍ ആദ്യമായി നേടിയത് ഒരു മലയാളിയാണ് . പേര്?
പി.ടി ഉഷയുടെ കോച്ചായിരുന്ന ഒ.എം നമ്പ്യാര്‍
10. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടിയ ആദ്യ വനിത, ബോക്സിംഗ് ചാമ്പ്യനായ ആദ്യ രാജ്യസഭാംഗം. ഈ രണ്ട് വിശേഷണങ്ങളും ആരുമായി ബന്ധപ്പെട്ടതാണ് ?
മേരി കോം
Comments
Post a Comment