1. പാവങ്ങളുടെ കഥകളിയായാണ് ഓട്ടന്‍തുളളല്‍ അറിയപ്പെടുന്നത്. തുളളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
കുഞ്ചന്‍ നമ്പ്യാര്‍
2. കഥകളിയിലെ പിന്‍പാട്ടുകാരന്‍ ശിങ്കിടി എന്നറിയപ്പെടുന്നു. മുഖ്യ പാട്ടുകാരന്‍ എന്തു പേരില്‍ അറിയപ്പെടുന്നു?
മുന്നാണി
3. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മോയിന്‍കുട്ടി വൈദ്യരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
കൊണ്ടോട്ടി
4. എ.ഡി 52 ല്‍ കേരളം സന്ദര്‍ശിച്ച വിശുദ്ധ തോമാശ്ലീഹായുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ക്രിസ്തീയ കലാരൂപം ഏത്?
മാര്‍ഗംകളി
5. ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിയാണ് . എന്നാല്‍ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞന്‍ ആര് ?
പണ്ഡിറ്റ് രവിശങ്കര്‍
6. ഒരു മലയാള മഹാകവി സ്ഥാപിച്ച കേരള കലാമണ്ഡലം ഒരുപാട് കേരളീയ കലകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സഹായിച്ചു. ആരാണ് ഇതിന്റെ സ്ഥാപകന്‍? എവിടെയാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം?
വള്ളത്തോള്‍ നാരായണമേനോന്‍ - ചേന്നര
7. ഹിന്ദു - മുസ്ലിം സാംസ്കാരികാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഉത്തര്‍പ്രദേശിലെ ക്ലാസിക്കല്‍ കലാരൂപം?
കഥക്
8. ഇന്ത്യന്‍ ചിത്രകലയുടെ പിതാവ് നന്ദലാല്‍ ബോസ് ആണ്. കേരളത്തിലെ ആധുനികചിത്രകലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ് ?
കെ.സി.എസ് പണിക്കര്‍
9.യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ കേരളീയ ക്ലാസിക്കല്‍ കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നതാര് ?
അമ്മന്നൂര്‍ മാധവ ചാക്യാര്‍
10. രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍ സംഗീതജ്ഞനായ എ.ആര്‍ റഹ്മാന്‍ ആണ്. ഓസ്കാര്‍ അവാര്‍ഡ് നേടിയ ഒരേയൊരു മലയാളി ആരാണ് ?
റസൂല്‍ പൂക്കുട്ടി
Comments
Post a Comment