Skip to main content

ദിനാചരണം

 1. സെപ്തംബര്‍ 5 ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ആരുടെ ഓര്‍മയ്ക്കാണ് ?

        ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍

2.ആദ്യത്തെ കേന്ദ്രവിദ്യാഭ്യാസമന്ത്രിയായ അബുല്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് . ഏതു ദിവസമാണത് ?

        നവംബര്‍ 11

3. ഭരണഘടനാശില്‍പിയായ ഡോ. ഭീം റാവു അബേദ്കറുടെ ജന്മദിനം നമ്മള്‍ അംബേദ്കര്‍ജയന്തിയായി ആഘോഷിക്കാറുണ്ട് . ഏതു ദിവസം? 

        ഏപ്രില്‍‍ 14

4. സംസ്ഥാന ജീവകാരുണ്യദിനമായി ആചരിക്കുന്ന ആഗസ്റ്റ് 25 കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ ജന്മദിനമാണ് ? 

        ചട്ടമ്പി സ്വാമികള്‍

5. ശുദ്ധജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കുന്നതിനുമായി ലോകജലദിനം ആചരിക്കുന്നത് എന്നാണ് ? 

        മാര്‍ച്ച് 22

6. ഓസോണ്‍ പാളിയിലെ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന അപകടം മനസ്സിലാക്കുന്നതിനും സുഷിരമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി ലോക ഓസോണ്‍ സംരക്ഷണദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ് ?

        സെപ്റ്റംബര്‍ 16

7. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലെ വീടുവീടാന്തരം കയറിയിറങ്ങി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഒരു മഹാന്റെ ചരമദിനമാണ് കേരളത്തില്‍വായനാദിനമായി ആചരിക്കുന്നത് . ഏതു ദിവസം? 

        ജൂണ്‍ 19

8. ജൂലൈ 21 ന്റെ പ്രത്യേകത എന്താണ്?

        ചാന്ദ്രദിനം

9. ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത് മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ  ജന്മദിനമായ ഡിസംബര്‍ 23 ആണ് . എന്നാല്‍ കേരളത്തില്‍ സംസ്ഥാന കര്‍ഷകദിനമായി ആചരിക്കുന്നത് ഒരു മലയാളമാസത്തിലെ തിയ്യതിയാണ് . ഏത്? 

        ചിങ്ങം 1

10. ദേശീയ പക്ഷിനിരീക്ഷണദിനമായ നവംബര്‍ 12 ഡോക്ടര്‍ സാലിം അലിയുടെ ജന്മദിനമാണ് . ഇന്ത്യയുടെ പക്ഷിമനുഷ്യന്‍ എന്നു വിളിപ്പേരുള്ള ഇദ്ദേഹത്തിന്റെ ആത്മകഥ ഏത് ?

        ഒരു കുരുവിയുടെ പതനം (The fall of a sparrow)

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?