1. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്ന വരികൾ വളരെ പ്രശസ്തമാണല്ലോ. ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ ഒരു കവിയാണ് ഈ വരികൾ എഴുതിയത്. ആരാണ് അദ്ദേഹം?
കുഞ്ചൻ നമ്പ്യാർ
2. മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ നോവൽ ആണല്ലോ അവകാശികൾ. ഇത് രചിച്ചത് ആരാണ്?
വിലാസിനി
3. അഗ്നിസാക്ഷി എന്ന നോവല്‍ സിനിമയാക്കിയത് ശ്യാമപ്രസാദ് എന്ന സംവിധായകന്‍ആണ് . ഈ നോവല്‍ രചിച്ചതാര് ?
ലളിതാംബിക അന്തര്‍ജനം
4. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ ഏത് ?
കൊഴിഞ്ഞ ഇലകള്‍
5. അപ്പുക്കിളി, അല്ലാപിച്ച മൊല്ലാക്ക എന്നീ കഥാപാത്രങ്ങള്‍ ഒ.വി വിജയന്റെ ഏതു കൃതിയിലുള്ളവരാണ് ?
ഖസാക്കിന്റെ ഇതിഹാസം
6. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥ സിനിമയാക്കിയത് ഏതു പേരില്‍?
ഭാര്‍ഗവിനിലയം
7. . മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛനെ 'പുതുമലയാണ്മ തൻ മഹേശ്വരൻ ' എന്ന് വിശേഷിപ്പിച്ച കേരള വാത്മീകി എന്നറിയപ്പെടുന്ന കവി ആരാണ്?
വള്ളത്തോൾ നാരായണ മേനോൻ
8. തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥയാണ് 'ഓര്‍മയുടെ തീരങ്ങളില്‍.’ എന്നാല്‍ 'ഓര്‍മയുടെ ഓളങ്ങളില്‍' എന്ന ആത്മകഥ ആര് എഴുതിയതാണ് ?
ജി. ശങ്കരക്കുറുപ്പ്
9. വള്ളത്തോള്‍ എഴുതിയ മഹാകാവ്യമാണ് ചിത്രയോഗം. ഉള്ളൂരിന്റെ മഹാകാവ്യം ഉമാകേരളമാണ് . എന്നാല്‍ മഹാകാവ്യമൊന്നും എഴുതാതെ തന്നെ മഹാകവി പട്ടം ലഭിച്ച സാഹിത്യപ്രതിഭ ആര് ?
കുമാരനാശാന്‍
10. ഏവൻ നദിയിലെ രാജഹംസം എന്നറിയപ്പെടുന്ന വിശ്വസാഹിത്യകാരനാണ് വെനീസിലെ വ്യാപാരി എന്ന നാടകത്തിന്റെ കർത്താവ്. ആരാണ് ഇദ്ദേഹം?
വില്യം ഷേക്ക് സ്പിയർ
Comments
Post a Comment