1. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരൂ. ഞാന്‍ ഭാരതത്തെ പിടിച്ചടക്കാം.” ഇത് ആരുടെ വാക്കുകളാണ് ?
റോബര്‍ട് ക്ലൈവ്
2. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് ദോന്ദുപാന്ത് ആണ്.സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇദ്ദേഹം എന്തുപേരിലാണ് അറിയപ്പെടുന്നത് ?
നാനാസാഹിബ്
3. ഒന്നാം സ്വാതന്ത്ര്യസമരചരിത്രത്തിലെ ആദ്യ രക്തസാക്ഷി മംഗള്‍പാണ്ഡെ ആണ്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണ് ?
ഖുദിറാം ബോസ്
4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് W.C ബാനര്‍ജി ആണ്. ഇതേ സംഘടനയുടെ പ്രസിഡന്റ് ആയ ആദ്യ മലയാളി ആരാണ് ?
സി. ശങ്കരന്‍ നായര്‍
5. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ഓഫീസര്‍ ജനറല്‍റെജിനാള്‍ഡ് ഡയര്‍ ആയിരുന്നു. ജാലിയന്‍ വാലാബാഗ് സമരക്കാര്‍ക്കെതിരെ വെടിവയ്ക്കാന്‍അനുമതി നല്‍കിയ പഞ്ചാബ് ഗവര്‍ണര്‍ ആര്?
മൈക്കിള്‍ ഒ ഡയര്‍
6. “സ്വാതന്ത്ര്യം കയ്യിൽ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമരാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമരാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശരാജ്യമാണ് .എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ. .......” ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ച ധീരദേശാഭിമാനി ആര് ?
മൗലാനാ മുഹമ്മദലി ജൗഹര്‍
7. നമ്മുടെ ദേശീയഗാനമായ 'ജനഗണമന ' രചിച്ചിരിക്കുന്നത് ബംഗാളി ഭാഷയിലാണ്. എന്നാൽ ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ദേശഭക്തിഗാനമായ 'സാരേ ജഹാം സെ അച്ഛാ' രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണെന്ന് അറിയാമോ?
ഉറുദു
8. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹറുവിനെ തടവിലാക്കിയത് ബോംബെയിലെ അഹമ്മദ് നഗർ കോട്ടയിലാണ്. ജയിലിൽ വെച്ച് അദ്ദേഹം പ്രശസ്തമായ ഒരു കൃതി രചിക്കുകയുണ്ടായി .ഏതാണ് ആ കൃതി?
ഇന്ത്യയെ കണ്ടെത്തൽ (The Discovery of India)
9. ഇന്ത്യയില്‍ ആദ്യമായി പോലീസ് സമ്പ്രദായം, ശാശ്വത ഭൂനികുതിവ്യവസ്ഥ എന്നിവ നടപ്പില്‍ വരുത്തിയ ബ്രിട്ടീഷുകാരന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആര് ?
കോണ്‍വാലിസ് പ്രഭു
10. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നു വിളിപ്പേരുള്ള വ്യക്തിയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു.പേര്?
ഗോപാല കൃഷ്ണ ഗോഖലെ
Comments
Post a Comment