Skip to main content

എന്റെ സംസ്ഥാനം

 1. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല പാലക്കാടായിരുന്നു. 2023 ല്‍ പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം നേടിയ ജില്ല ഏത്?

        ഇടുക്കി 

(എറണാകുളം കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ലേജിലെ ചില ഭാഗങ്ങൾ ഇടുക്കിയോട് കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി ജില്ലയുടെ വിസ്തീർണം വർധിച്ചത്)

2. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ നഗരസഭ ഏത് ? തിരൂര്‍3. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലുപ്പത്തില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ് കേരളത്തിന്. ജനസംഖ്യയില്‍ എത്രാം സ്ഥാനത്താണ് കേരളം? 

        പതിമൂന്ന്

4. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?

         സുൽത്താൻബത്തേരി

5. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യത്തെ ദിനപത്രം. ഇന്ന് നിലവിലുള്ള പത്രങ്ങളില്‍ഏറ്റവും പഴക്കമുളള പത്രം ഏതാണ്?  

        ദീപിക

6. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി 

        കബനി

7. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായല്‍. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകം ഏത്?

        പൂക്കോട്ട് തടാകം (വയനാട് )

8. കേരളത്തിലെ ആദ്യഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു ആണ് . കേരളത്തിലെ ആദ്യ വനിതാഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ആണ് . എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിത ആരായിരുന്നു?

        ജസ്റ്റിസ് എം. ഫാത്തിമ ബീവി

9. ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന ഉത്സവമാണ്മാ മാങ്കം. ഇതിന്റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത് എന്തു പേരില്‍? 

        രക്ഷാപുരുഷ സ്ഥാനം

10. കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥമാണ് ഹോര്‍തുസ് മലബാരിക്കസ് . കേരളത്തിലെ വൈദ്യന്മാരുടെ സഹായത്തോടെ ഡച്ചുകാരനായ ഹെന്‍ട്രിക് വാന്‍റീഡ് ആണ് ഇതിന്റെ പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത്. ഏതു ഭാഷയിലാണ് ഹോര്‍തുസ് മലബാരിക്കസ് ആദ്യം ഇറങ്ങിയത് ?

        ലാറ്റിന്‍ ഭാഷ  

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?