Skip to main content

കണക്കറിയാം

 1. രാമാനുജന്‍ സംഖ്യ എന്നാണ് 1729 അറിയപ്പെടുന്നത് . 6174 എന്തു പേരിലാണ് അറിയപ്പെടുന്നത് ?

        കാപ്രേക്കര്‍ സ്ഥിര സംഖ്യ

2. ഒരു ടണ്‍ 1000 കിലോ ഗ്രാം ആണല്ലോ. ഒരു കിന്റല്‍ എത്ര കിലോഗ്രാം ആണ്?

        100 കിലോ ഗ്രാം

3. റോമന്‍ സംഖ്യാസമ്പ്രദായത്തില്‍ V, X, L, C ഇവ യഥാക്രമം 5,10,50,100 എന്നിങ്ങനെയാണ് . എങ്കില്‍ 1000 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം ഏത് ? 

        M

4. ഒക്ടോബര്‍ 1 ശനി എങ്കില്‍ നവമ്പര്‍ 1 ഏത് ദിവസമാണ് ?

        ചൊവ്വാഴ്ച്ച 

5.രജതജൂബിലി അഥവാ സില്‍വര്‍ ജൂബിലി - 25-ാം വാര്‍ഷികം . സുവര്‍ണജൂബിലി അഥവാ ഗോള്‍ഡന്‍ ജൂബിലി - 50-ാം വാര്‍ഷികം .ഇതുപോലെ അറുപതാം  വാര്‍ഷികത്തെ പറയുന്ന പേരെന്ത് ? 

        വജ്രജൂബിലി അഥവാ ഡയമണ്ട് ജൂബിലി

6. മനുഷ്യകമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭ ആര് 

        ശകുന്തളാ ദേവി

7. സ്വര്‍ഗത്തിന്റെ സമ്മാനം എന്ന് വിളിപ്പേരുള്ള ശ്രീനിവാസ രാമാനുജന്റെ ജന്മദിനം നാം ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു. ഏതു ദിവസമാണത്? 

        ഡിസംബര്‍ 22

8. ഏറ്റവും ചെറിയ ഒറ്റ അഭാജ്യസംഖ്യയാണ് 3. തുടര്‍ച്ചയായ രണ്ട് അഭാജ്യസംഖ്യകള്‍ ഏതെല്ലാം?

        2,3

9. സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് സെക്കന്റാണ്. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത് ?

        മീറ്റര്‍

10.ഒരു തോട്ടത്തില്‍ 144 വാഴകള്‍ ഒരേ അകലത്തില്‍ നിരയായും വരിയായും നട്ടിരിക്കുന്നു. നിരകളുടെ എണ്ണവും വരികളുടെ എണ്ണവും തുല്യമാണ്. എങ്കില്‍ ഒരു വരിയില്‍ എത്ര വാഴകളുണ്ട് ?

        12

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?