Skip to main content

പരിസ്ഥിതി

1. മണ്ണിനെക്കുറിച്ചുള്ള പഠനമാണ് പെഡോളജി. പരിസ്ഥിതിയെക്കുറിച്ചുള്ള പഠനശാഖ ?

        Ecology (ഇക്കോളജി)

2.മണ്ണുകൊണ്ടുള്ള അണക്കെട്ടുകളില്‍ ഇന്ത്യയിലെ ഏറ്റവും വലുത് വയനാട്ടിലെ ബാണാസുരസാഗര്‍ഡാം ആണ് . ഇത് ഏതു നദിയിലാണ്?

        കബനി

3. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് സുന്ദര്‍ലാല്‍ ബഹുഗുണയാണ്. മേധാ പട്കര്‍ഏതു പരിസ്ഥിതി സംരക്ഷണപ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

        നര്‍മദ ബച്ചാവോ ആന്ദോളന്‍

4. I.U.C.N (International Union for Conservation of Nature) പുറത്തിറക്കിയ റെഡ് ഡാറ്റാ
ബുക്കില്‍ ഇടം പിടിച്ച സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ് എന്നിവയെ ഇന്ത്യയില്‍ സംരക്ഷിക്കുന്ന പ്രധാന ദേശീയോദ്യാനം?

        സൈലന്റ് വാലി

5. 2022 ലോകപരിസ്ഥിതിദിനത്തിന്റെ ആതിഥേയരാജ്യം സ്വീഡന്‍ ആയിരുന്നു. ലോകപരിസ്ഥിതി ദിനസന്ദേശം ഒരേയൊരു ഭൂമി. 2023 ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയരാജ്യം ഏതായിരുന്നു? ലോകപരിസ്ഥിതി ദിന സന്ദേശം എന്ത് ? 

        ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍' എന്നതാണ് പരിസ്ഥിതി ദിന സന്ദേശം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റാണ് ആതിഥേയരാജ്യം.

6. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡില്‍ ആണ്.ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് ക്വാറന്റൈന്‍ സെന്റര്‍ ആരംഭിച്ച  ആദ്യ ദേശീയോദ്യാനവും ഇതാണ്. ഇവിടെ പ്രധാനമായും സംരക്ഷിക്കുന്നത് ഏതു മൃഗത്തെയാണ് ?

        കടുവ

7. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന്‍ ആണ് . ഇന്ത്യന്‍ധവളവിപ്ലവത്തിന്റെ പിതാവ് ആര് ?

        വര്‍ഗീസ് കുര്യന്‍

8. പ്രകൃതിസംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവയ്ക്കു വേണ്ടി തുടങ്ങിയ അന്താരാഷ്ട്രസംഘടനയായ WWF (World Wildlife Fund for nature) ന്റെ
ഔദ്യോഗികചിഹ്നത്തില്‍ കാണുന്ന മൃഗം?

        ഭീമന്‍ പാണ്ട

9. ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതും യുനെസ്കോയുടെ ദേശീയ പൈതൃകപ്പട്ടികയില്‍ ഇടം നേടിയതുമായ ഇന്ത്യയിലെ ദേശീയോദ്യാനം?

        കാസിരംഗ ദേശീയോദ്യാനം

10. ഓസോണ്‍ ദിനമായി സെപ്തംബര്‍ 16 ആചരിക്കുന്നു. സ്ട്രാറ്റോസ്ഫിയറില്‍ (stratosphere) കാണപ്പെടുന്ന ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത അന്താരാഷ്ട്ര ഉടമ്പടി? 

        മോണ്‍ട്രിയല്‍ ഉടമ്പടി

Comments

Popular posts from this blog

പുതിയതറിയാം

 1, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ പൗരനുമായ വ്യക്തി ആര് ?