1. സാധാരണ പക്ഷികളില്‍നിന്ന് വ്യത്യസ്തമായി കാല്‍പാദത്തില്‍ വച്ച് മുട്ട വിരിയിക്കാന്‍ കഴിയുന്ന പക്ഷിയെ അന്റാര്‍ട്ടിക്കയിലാണ് കാണാന്‍ കഴിയുക. പറക്കാന്‍ കഴിയാത്ത ഈ പക്ഷിഏത് ?
പെന്‍ഗ്വിന്‍2.സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ തന്നെയാണ് സസ്യചലനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ചതും. ആര് ?
ജെ.സി. ബോസ്
3.പൂക്കളെക്കുറിച്ചുള്ള പഠനം ആന്തോളജിയാണ് . പഴങ്ങളെക്കുറിച്ചുള്ള പഠനം എന്ത് ?
പോമോളജി
4. ഇലകള്‍ക്ക് പച്ചനിറം നല്‍കുന്ന വര്‍ണവസ്തുവായ ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
5. പച്ചക്കറി വളര്‍ത്തലിന് ഒലേറി കള്‍ച്ചര്‍ എന്നാണ് പറയുന്നത് . എന്നാല്‍ പിസി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടതാണ് ?
മത്സ്യകൃഷി
6. മുളകിന്റെ എരിവിന് കാരണമായ പദാര്‍ഥമാണ് കപ്സിസിന്‍. പാലിന്റെ വെള്ളനിറത്തിന് കാരണം കേസിന്‍ എന്ന മാംസ്യമാണ്. എന്നാല്‍, മണ്ണിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞളിന് മഞ്ഞനിറം നല്‍കുന്ന വര്‍ണവസ്തു ഏതാണ്?
കുര്‍ക്കുമിന്‍
7. ഏറ്റവും വലിയ പക്ഷിയാണ് ഞാന്‍. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷിയും ഞാനാണ്. എന്റെ കാലില്‍ രണ്ടു വിരലുകള്‍ മാത്രമേയുളളു. പക്ഷികളില്‍ ഏറ്റവും വലിയ കണ്ണുളളത് എനിക്കാണ്. എന്റെ കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞതാണ് എന്റെ മസ്തിഷ്കം. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷിയും ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷിയും ഞാനാണ്. ശത്രുക്കളിൽ നിന്നും രക്ഷപെടാൻ മണ്ണിൽ തലപൂഴ്ത്തുന്ന ഞാനാരാണെന്നു പറയാമോ?
ഒട്ടകപക്ഷി
8. കൂടുകെട്ടി മുട്ടയിടുന്ന പാമ്പ് തന്നെയാണ് ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പും. ഏതാണത് ?
രാജവെമ്പാല
9. നീലഗിരി ജൈവമണ്ഡലത്തില്‍ ധാരാളമായി കാണുന്ന നീലഗിരി ഥാര്‍ എന്ന വരയാട് തമിഴ്നാടിന്റെ സംസ്ഥാന മൃഗം ആണ്. വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കുന്ന ദേശീയോദ്യാനം ഏതാണ് ?
ഇരവികുളം ദേശീയോദ്യാനം
10. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയനാമമാണ് കോക്കോസ് ന്യൂസിഫെറ. എന്നാല്‍, കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയനാമം എന്ത് ?
കാഷിയോ ഫിസ്റ്റുല
Comments
Post a Comment