1. ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത് 2008 ഒക്ടോബര്‍ 22 ന് ആണ് . ISRO യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍ 2, 2019 ജൂലായ് 22നു വിക്ഷേപിച്ചത് എവിടെ വെച്ചായിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെൻ്റെറിൽ
2. ചന്ദ്രനെക്കുറിച്ചുള്ള പഠനം സെലനോളജിയാണ്. സൂര്യനെക്കുറിച്ചുള്ള പഠനം ഏതു പേരില്‍അറിയപ്പെടുന്നു?
ഹീലിയോളജി
3. ബഹിരാകാശത്തെ കൊളംബസ് എന്നറിയപ്പെടുന്നത് യൂറി ഗഗാറിന്‍ ആണ് . ആധുനിക ഐന്‍സ്റ്റീന്‍ എന്നറിയപ്പെടുന്നത് ആര് ?
സ്റ്റീഫന്‍ ഹോക്കിംഗ്സ്
4. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ബുധന്‍ ആണെങ്കിലും ഏറ്റവും ചൂടും തിളക്കവുമുള്ള ഗ്രഹം ശുക്രന്‍ ആണ്. ഇതിനു കാരണം അമിത അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ്കൊ ണ്ടുണ്ടാകുന്ന ഹരിതഗൃഹപ്രഭാവമാണ്. എന്നാല്‍ പച്ചഗ്രഹം എന്നറിയപ്പെടുന്ന യുറാനസിന്റെ നിറത്തിന് കാരണമായ വാതകം ഏത് ?
മീഥൈന്‍
5. 'സൂര്യന്റെ വാത്സല്യഭാജനം' എന്നറിയപ്പെടുന്ന ഗ്രഹം ശുക്രന്‍ ആണ്. 'ആകാശത്തിലെ മറുത' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
ബുധന്‍
6. സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. സൂര്യഗ്രഹണസമയത്ത് മധ്യത്തില്‍ വരുന്ന ആകാശഗോളം ഏതാണ് ?
ചന്ദ്രന്‍
7.ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടുന്ന ഗാനിമീഡ് , കാലിസ്റ്റോ, അയോ, യൂറോപ്പ എന്നിവ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
വ്യാഴം
8. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ വകുപ്പ് 2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ ചൊവ്വാ ദൗത്യം ഏത് ?
മംഗള്‍യാന്‍
9. റഷ്യയുടെ ബഹിരാകാശ വാഹനമായ സോയൂസ് ടി.11 ല്‍ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശര്‍മ. 2024 ഓടുകൂടി ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഏത് ?
ഗഗന്‍യാന്‍
10. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വനിതകളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനുള്ള്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ആര് ?
പെഗ്ഗി വിറ്റ്സണ്‍
Comments
Post a Comment